Tuesday, June 9, 2026

ഒമിക്രോണിന് ശേഷം ജപ്പാനില്‍ പ്രതിരോധശേഷി ഉയര്‍ന്നതായി പഠനം

Immunity increased in Japan after Omicron, study shows

ടോക്കിയോ : ഒമിക്രോണിന് ശേഷം ജപ്പാനില്‍ പ്രതിരോധ ശേഷി ഉയര്‍ന്നു. ജപ്പാനിലെ ജനങ്ങളില്‍ കൊവിഡിനെതിരെയുളള പ്രതിരോധശേഷി 90 ശതമാനം എത്തിയതായി പഠനം. ടോക്കിയോ ഫൗണ്ടേഷന്‍ ഓഫ് പോളിസി റിസര്‍ച്ചിന്റെതാണ് കണ്ടെത്തല്‍.

ടോക്കിയോ ഫൗണ്ടേഷന്‍ ഓഫ് പോളിസി റിസര്‍ച്ചിന്റെ പഠനപ്രകാരം ടോക്കിയോ, ഒസാക്ക, ഒകിനാവയുടെ തെക്കന്‍ പ്രിഫെക്ചര്‍ എന്നിവിടങ്ങളിലെ ആളുകള്‍ക്ക് അവരുടെ പ്രതിരോധശേഷിയുടെ ഭൂരിഭാഗവും ലഭിച്ചത് ഏഴാമത്തെ തരംഗത്തിനിടയിലാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

യുഎസിലെ 33 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജപ്പാനിലെ ജനസംഖ്യയുടെ 65 ശതമാനത്തിനും കുറഞ്ഞത് ഒരു കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ടെങ്കിലും ലഭിച്ചിട്ടുണ്ടെന്ന് ഗവണ്‍മെന്റ് ഡാറ്റ കാണിക്കുന്നു.

ജപ്പാനിൽ നിലവില്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ക്കായി അഞ്ച് മാസത്തെ ഇടവേള ആവശ്യമാണ്. എന്നാൽ, വര്‍ഷാവസാനത്തോടെ എട്ടാമത്തെ തരംഗം ഉയര്‍ന്നുവന്നാല്‍ പ്രായമായവര്‍ക്കും ദുര്‍ബലരായ വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ ഇത് വളരെ മികച്ചതാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!