മോൺട്രിയൽ : മോൺട്രിയൽ-പിയറി എലിയട്ട് ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാഗേജ് ജീവനക്കാരൻ മരിച്ചതായി ക്യുബക് വർക്ക്പ്ലേസ് സേഫ്റ്റി ബോർഡ് (CNESSST) വക്താവ് അന്റോയിൻ ലെക്ലർക്ക്-ലോയ്സെൽ സ്ഥിരീകരിച്ചു.
ഉച്ചയ്ക്ക് 1.40 ഓടെ എയർപോർട്ടിലെ സ്യൂട്ട്കേസ് കൺവെയർ അൺലോക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാരൻ കൺവെയറിലേക്ക് വീഴുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളിയുടെ ഐഡന്റിറ്റി പുറത്തുവിട്ടിട്ടില്ല.

സംഭവത്തിന് സാക്ഷികളായവരിൽ നിന്നും മൊഴി സ്വീകരിക്കുന്നതിനും അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും രണ്ട് CNESSST ഇൻസ്പെക്ടർമാരെ ഇന്നലെ തന്നെ ചുമതലപ്പെടുത്തിയിരുന്നതായി അന്റോയിൻ ലെക്ലർക്ക്-ലോയ്സെൽ അറിയിച്ചു.
എയർപോർട്ട്, പ്രൊവിൻഷ്യൽ അല്ലെങ്കിൽ ഫെഡറൽ സർക്കാർ അധികാരപരിധിക്ക് കീഴിലാണോ എന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇതിന് ശേഷം കേസിൽ, CNESSST ന് പകരം ട്രാൻസ്‌പോർട്ട് സേഫ്റ്റി ബോർഡ് ഓഫ് കാനഡ അന്വേഷണത്തിന് നേതൃത്വം നൽകും.