Sunday, May 24, 2026

എഗ്ലിന്റൺ ഈസ്റ്റ് പബ്ബിൽ വെടിവെപ്പ്; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

Eglinton East pub shooting; Two people are in critical condition

ടൊറൻ്റോ : സ്കാർബ്റോയിലെ എഗ്ലിംഗ്ടൺ ഈസ്റ്റിലുള്ള പബ്ബിൽ ഇന്നലെ രാത്രി ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി ടൊറൻ്റോ പോലീസ് റിപ്പോർട്ട് ചെയ്തു. പുലർച്ചെ ഒരു മണിയോടെ എഗ്ലിന്റൺ അവന്യൂ ഈസ്റ്റിലുള്ള ബ്രിംലി റോഡിൽ സ്ഥിതി ചെയ്യുന്ന ഓക്‌സ്‌ഫോർഡ് പബ് ആൻഡ് റെസ്റ്റോറന്റിലാണ് വെടിവെപ്പ് നടന്നത്.

20 വയസ്സുള്ള രണ്ട് യുവാക്കളെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ട്രോമ സെന്ററിലേക്ക് കൊണ്ടുപോയതായി ടൊറൻ്റോ പാരാമെഡിക് സർവീസസ് പറഞ്ഞു. മൂന്നാമതൊരാൾക്ക് വെടിയേറ്റ് നിസ്സാര പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പബ്ബിന് സമീപത്ത് നിന്നും സംഭവവുമായി ബന്ധമുണ്ടെന്ന് വ്യക്തമല്ലെങ്കിലും ഒരു കറുത്ത എസ്‌യുവി പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!