കാലിഫോർണിയ : വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസ്സഞ്ചർ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടെ, മെറ്റാ ഉപയോക്താക്കൾക്ക് വ്യാപക തടസ്സം നേരിടുന്നു. ആയിരക്കണക്കിന് ഉപയോക്താക്കളാണ് തകരാർ റിപ്പോർട്ട് ചെയ്തത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് തടസ്സം ആരംഭിച്ചത്.

സാങ്കേതിക പ്രശ്നത്തെ തുടർന്ന് ചില ഉപയോക്താക്കൾക്ക് തങ്ങളുടെ ആപ്പുകൾ ആക്‌സസ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് മെറ്റാ അറിയിച്ചിട്ടുണ്ട്. കൂടാതെ എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്നും അവർ വ്യക്തമാക്കി. ഈ വർഷം ആദ്യം, മെറ്റായ്ക്ക് സമാനമായ ഒരു തകരാർ അനുഭവപ്പെട്ടു, അത് രണ്ട് മണിക്കൂറിനുള്ളിൽ പരിഹരിച്ചു.