യുഎഇയിൽ ഇനി വരാനിരിക്കുന്നത് 30 വർഷത്തിനിടയിലെ എറ്റവും തണുത്ത കാലാവസ്ഥയെന്ന് മുന്നറിയിപ്പ്.താപനില 12 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.ജനുവരിയിലായിരിക്കും താപനില എറ്റവും താഴ്ന്ന നിലയിലേക്ക് എത്തുക. വാരാന്ത്യത്തിൽ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.ദുബായ് ഉൾപ്പടെയുളള എമിറേറ്റുകളിൽ വരും ദിവസങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. അലൈനിലും റാസൽഖൈമയിലും ശക്തമായ മഴ ലഭിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും പകൽ സമയത്ത് പൊടിക്കാറ്റടിക്കാനുള്ള സാധ്യതയുമുണ്ട് . ഡിസംബർ 22 നാണ് ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുന്നത്.
പരമ്പരാഗത അറേബ്യൻ ഗൾഫ് കലണ്ടർ അനുസരിച്ച് ശൈത്യകാലത്തെ രണ്ട് പ്രധാന കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ‘അൽ മേരി അർബ’, ‘അൽ അഖ്‌റാബി അർബ’ എന്നിവ ഓരോന്നും 40 ദിവസം നീണ്ടുനിൽക്കും. കഴിഞ്ഞ വർഷം യുഎഇയിൽ കനത്ത മഴ ലഭിച്ചിരുന്നു.