എഡ്മിന്റൻ : കഴിഞ്ഞ വാരാന്ത്യത്തിൽ തെക്കൻ എഡ്മിന്റനിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി എഡ്മിന്റൻ പൊലീസ് സർവീസ്. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് മരിച്ചിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ പാർസൺസ്-എല്ലെർസ്ലി റോഡിന് സമീപമുള്ള ഷോപ്പിങ് കോംപ്ലെക്സിന്റെ പാർക്കിങ് സ്ഥലത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് മരിച്ചതായി കണ്ടെത്തിയെങ്കിലും മരണകാരണവും മറ്റു വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇപിഎസ് ഹോമിസൈഡ് യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. മരണവുമായി എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ 780-423-4567 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സ് 1-800-222-8477 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് എഡ്മിന്റൻ പൊലീസ് അറിയിച്ചു.