ടൊറൻ്റോ : ശനിയാഴ്ച ഉച്ചയോടെ ഗാർഡിനർ എക്സ്പ്രസ്വേയ്ക്ക് സമീപം തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. ഉച്ചയ്ക്ക് ഒരുമണിയോടെ സ്പഡൈന അവന്യൂവിനും ലേക് ഷോർ ബൊളിവാർഡ് വെസ്റ്റിനും സമീപമുള്ള ഒരു ക്യാമ്പ്‌മെൻ്റിലാണ് തീപിടിത്തം ഉണ്ടായത്. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതായി ടൊറൻ്റോ ഫയർ സർവീസസ് അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.
തീപിടിത്തത്തെ തുടർന്ന് ഗാർഡിനർ എക്‌സ്‌പ്രസ്‌വേയുടെ പടിഞ്ഞാറോട്ടുള്ള റോഡ് ഏകദേശം ഒരു മണിക്കൂറോളം അടച്ചിട്ടിരുന്നു. എന്നാൽ, സ്പഡൈന അവന്യൂവിലെ പടിഞ്ഞാറൻ ഗാർഡിനറിലേക്കുള്ള റാംപ് ദീർഘനേരം അടച്ചിട്ടിരിക്കുമെന്ന് ടൊറൻ്റോ പൊലീസ് അറിയിച്ചു.