ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ഡല്‍ഹി അപ്പോളോ ആശുപത്രിയിൽ എൽകെ അദ്വാനിയെ പ്രവേശിപ്പിച്ചത്.
ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കയില്ലെന്നും നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ന്യൂറോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ.വിനിത് സൂരിയുടെ മേല്‍നോട്ടത്തിലാണ് 96-കാരനായ അദ്വാനി ചികിത്സയില്‍ കഴിയുന്നത്.