ഡല്‍ഹി: ലോക്‌സഭാ– നിയമസഭാ തെരഞ്ഞെടുപ്പുകളും തദ്ദേശതെരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്താൻ ലക്ഷ്യമിട്ടുള്ള ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ ശീതകാല സമ്മേളനത്തിൽ തന്നെ ലോക്‌സഭയിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളും നടത്താന്‍ നിര്‍ദേശിക്കുന്നതാണ് ബിൽ.
കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ബില്ല് അവതരിപ്പിക്കുക. പ്രതിപക്ഷത്തിന്‍റെ ആവശ്യം കൂടി പരിഗണിച്ചു ബില്ല് സംയുക്ത പാർലമെന്‍ററി സമിതിക്ക് വിടാനാണ് ധാരണ. രണ്ടാം മോദി സർക്കാരിന്റെ അവസാനഘട്ടത്തിലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം മുന്നോട്ടുവെച്ചത്.