സാസ്കറ്റൂൺ : കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം കേസിൽ യുവാവ് അറസ്റ്റിലായി. സാസ്കറ്റൂൺ സ്വദേശി ടെറൻസ് വാക്കർ (28) ആണ് അറസ്റ്റിലായത്. ഓഗസ്റ്റിൽ സസ്കാച്വാൻ ഐസിഇ യൂണിറ്റിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് ഓഗസ്റ്റ് 11-ന് ഇയാളുടെ വീട്ടിൽ റെയ്‌ഡ് നടത്തുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി സാസ്കറ്റൂൺ പൊലീസ് അറിയിച്ചു.
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വച്ചതിനും കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിതരണം ചെയ്തതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തി. അറസ്റ്റിലായ ടെറൻസ് വാക്കർ ഡിസംബർ 12-ന് കോടതിയിൽ ഹാജരായെന്നും ഉപാധികളോടെ വിട്ടയച്ചുവെന്നും പൊലീസ് അറിയിച്ചു.