വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയുടെ തെക്കൻ തീരത്ത് അതിശക്തമായ കാറ്റും വേലിയേറ്റവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. മെട്രോ വൻകൂവറിൻ്റെ തീരപ്രദേശങ്ങളും വൻകൂവർ ദ്വീപിൻ്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും മുന്നറിയിപ്പ് ബാധകമായിരിക്കും. ശനിയാഴ്ച പുലർച്ചെ 4 മുതൽ രാവിലെ 7 വരെയും ഉച്ചയ്ക്ക് ഒന്നു മുതൽ നാല് വരെയും ശക്തമായ വേലിയേറ്റത്തിനും സാധ്യത ഉണ്ട്.
ശക്തമായ കാറ്റിനും തിരമാലകൾക്കും ഒപ്പം സമുദ്രജലനിരപ്പ് ഉയരുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. ശക്തമായ തിരമാലകൾ മൂലം തീരപ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത ഉണ്ട്. മെട്രോ വൻകൂവറിൽ, സറേ, ലാംഗ്ലി, റിച്ച്മണ്ട്, ഡെൽറ്റ എന്നിവിടങ്ങളിലും തീരപ്രദേശത്തും അടുത്തുള്ള താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.