ഓട്ടവ: ശക്തമായ കാറ്റും മഞ്ഞുപുതച്ച കാലാവസ്ഥയുമാണെങ്കിലും പുതുവത്സരം ആഘോഷമാക്കാൻ തണുത്തുറഞ്ഞ ഒൻ്റാരിയോ തടകത്തിൽ മുങ്ങി കുളിച്ച് കാനഡക്കാർ. പുതുവത്സര ആഘോഷങ്ങളിലെ പാരമ്പര്യ ചടങ്ങായ പോളാർ ബിയർ ഡിപ്പിന്റെ
ഭാഗമായാണ് കാനഡക്കാർ തണുത്തുറഞ്ഞ തടാകത്തിൽ ചാടി ആഘോഷിച്ചത്.ബുധനാഴ്ച ടൊറൻ്റോയുടെ പടിഞ്ഞാറ് ഓക്‌വില്ലിൽ നടന്ന കറേജ് പോളാർ ബിയർ ഡിപ്പിൽ 750 പേരാണ് പങ്കെടുത്തത്.
ഓക്ക്‌വിൽ ആസ്ഥാനമായുള്ള പോളാർ ബിയർ ഡിപ്പ് കഴിഞ്ഞ 40 വർഷമായി കാനഡക്കാർ ആഘോഷിച്ചുവരുകയാണ്.രാജ്യത്തുടനീളം ചാരിറ്റിക്കായി പണം സ്വരൂപിക്കുന്ന നിരവധി ഇവൻ്റുകളിൽ ഒന്നാണ് ഇത്. പരിപാടി വഴി ഈ വർഷം ഏകദേശം 100,000 ഡോളർ സമാഹരിക്കാൻ സാധിക്കുമെന്നും ഈ തുക കോംഗോയിലും സാംബിയയിലും ശുദ്ധജലം ലഭ്യമാക്കാൻ ഉപയോഗിക്കുമെന്നും വേൾഡ് വിഷൻ കാനഡ സിഇഒ മൈക്കൽ മെസഞ്ചർ വ്യക്തമാക്കി.