ടൊറൻ്റോ : മണ്ഡലമകരവിളക്ക് മഹോത്സവത്തിന്‍റെ ഭാഗമായി ധർമ്മയുടെ നേതൃത്വത്തിൽ ‘മകരസന്ധ്യ’ സംഘടിപ്പിക്കുന്നു. ജനുവരി 11-ന് വൈകിട്ട് നാലര മുതൽ വിറ്റ്ബിയിലെ ബ്രൂക്ക്ലിൻ ഹൈസ്കൂളിലാണ് ഭക്തിയും സംസ്‌കാരവും ചൈതന്യവും നിറഞ്ഞ മകരസന്ധ്യ ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
പടിപൂജ, വില്ലുപാട്ട്, ധനുമാസ തിരുവാതിര, നടന സന്ധ്യ, ഭജന, തിരുവാതിര പുഴുക്ക് (അസ്ത്രം), അന്നദാനം തുടങ്ങിയവ ദുർഹം റീജനിലെ മലയാളി സംഘടനയായ ധർമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ പ്രത്യേകതയാണ്. മുതിർന്നവർക്കും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്. ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 5 ഡോളറും 13-18 പ്രായമുള്ളവർക്ക് 10 ഡോളറുമാണ് പ്രവേശന ഫീസ്. 19 വയസ്സിന് മുകളിലുള്ളവർക്ക് 15 ഡോളറുമാണ് പ്രവേശന ഫീസ്. ‘മകരസന്ധ്യ’യുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/97EXwn8B9UPTp92AA