ടൊറന്റോ: പ്രവിശ്യയിൽ വാഹനാപകടങ്ങൾ വർധിച്ചുവരുന്നതിനെ തുടർന്ന് നടപടികൾ ശക്തമാക്കാനൊരുങ്ങി ഒൻ്റാരിയോ.ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നവർക്ക് ഈ വർഷം മുതൽ കഠിനശിക്ഷ നൽകും. കൂടാതെ കാർ മോഷ്ടാക്കൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നവംബറിൽ നിയമമായി മാറിയ സെയ്ഫ് റോഡ്‌സ് ആൻ്റ് കമ്മ്യൂണിറ്റീസ് ആക്‌ട് പ്രകാരം അലക്ഷ്യമായോ അപകടകരമായ രീതിയിലോ വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് അനിശ്ചിത കാലത്തേക്ക് റദ്ദക്കുന്നതടക്കം വ്യവസ്ഥ ചെയ്യുന്നുണ്ട്. കുറ്റക്കാരായ വാഹന മോഷ്ടാക്കൾക്ക് നൽകുന്ന ശിക്ഷയും കടുപ്പിക്കും.പുതിയ നിയമം ഒൻ്റാരിയോയിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി പ്രബ്മീത് സർക്കറിയ പറഞ്ഞു.കൂടാതെ, മയക്കുമരുന്ന് ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നതായും അതിനെതിരെയും നടപടികൾ കർശനമാക്കിയേക്കും.