വൻകൂവർ : പുതുവത്സര രാവിൽ വൻകൂവർ ഐലൻഡ് കമ്മ്യൂണിറ്റിയിലെ സ്‌കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ചു. ജനുവരി ഒന്നിന് രാത്രി പത്ത് മണിയോടെയാണ് അലക്‌സാണ്ടർ എലിമെൻ്ററി സ്‌കൂളിലാണ് തീപിടിത്തമുണ്ടായതെന്ന് കോവിച്ചൻ വാലി സ്കൂൾ ഡിസ്ട്രിക്റ്റ് അറിയിച്ചു.
നോർത്ത് കോവിച്ചൻ ഫയർ ഡിപ്പാർട്ട്‌മെൻ്റിലെ ജീവനക്കാർ ഉടൻ സംഭവസ്ഥലത്ത് എത്തുകയും സ്‌കൂളിലേക്ക് കൂടുതൽ തീ പടരുന്നത് തടഞ്ഞതായും അധികൃതർ പറയുന്നു. തീപിടിത്തം പ്രധാന കെട്ടിടത്തെ ബാധിച്ചിട്ടില്ല. തിങ്കളാഴ്ച മുതൽ ക്ലാസ് വീണ്ടും ആരംഭിക്കുമെന്ന് കോവിച്ചൻ വാലി സ്കൂൾ ഡിസ്ട്രിക്റ്റ് അറിയിച്ചു. സ്‌കൂൾ അടച്ചിട്ടിരിക്കെ തീപിടിത്തമുണ്ടായത് സംശയാസ്പദമാണെന്ന് കരുതുന്നതായി ഫയർ ചീഫ് റോൺ ഫ്രഞ്ച് പറഞ്ഞു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. അഗ്നിശമന സേനാംഗങ്ങൾ ആർസിഎംപിയുമായി സഹകരിച്ച് അന്വേഷണം ആരംഭിച്ചു.