കാൽഗറി : മുൻ വർഷത്തെ അപേക്ഷിച്ച് നഗരത്തിലെ വീടുകളുടെ വിൽപ്പന കുറഞ്ഞതായി കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡ് (CREB) റിപ്പോർട്ട്. കഴിഞ്ഞ മാസം 1,322 വീടുകളാണ് നഗരത്തിൽ വിറ്റത്. ഇത് 2023 ഡിസംബറിനേക്കാൾ 2.9% കുറവാണ്. മാസാടിസ്ഥാനത്തിൽ, വീടുകളുടെ വിൽപ്പന നവംബറിനേക്കാൾ 26.3 ശതമാനവും കുറഞ്ഞു.
അതേസമയം നഗരത്തിലെ വീടുകളുടെ വില മുൻ മാസത്തേക്കാൾ ഏകദേശം 0.8% കുറഞ്ഞ് ഡിസംബറിൽ 583,300 ഡോളർ ആയി. എന്നാൽ 2023 ഡിസംബറിനേക്കാൾ 3.2% കൂടി. കഴിഞ്ഞ മാസം വിപണിയിൽ 1,239 പുതിയ ലിസ്റ്റിങ്ങുകൾ ഉണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് 0.7 ശതമാനം കുറവാണിത്. കാൽഗറിയിലെ ജനസംഖ്യാ വർധന സമീപ വർഷങ്ങളിലെ വിൽപ്പനയെ മറികടക്കാൻ സഹായിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വീടുകൾ വിൽപ്പനയ്ക്ക് ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ വർഷം വീടുകളുടെ വിൽപ്പന കൂടുമായിരുന്നുവെന്ന് CREB ചീഫ് ഇക്കണോമിസ്റ്റ് ആൻ-മേരി ലൂറി പറയുന്നു.