ഓട്ടവ: വെള്ളിയാഴ്ച പുലർച്ചെ റാംസി ക്രസൻ്റിന് സമീപമുള്ള കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 16 താമസക്കാർക്ക് പരുക്കേറ്റതായി പാരാമെഡിക് സർവീസ്. തീപിടുത്തത്തിൽ പുക ശ്വസിച്ചതുമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 3 യുവതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് 13 താമസക്കാർക്കും സംഭവസ്ഥലത്ത് വെച്ചുതന്നെ പ്രാഥമിക ചികിത്സ നൽകി.
റാംസെ ക്രസൻ്റിൻ്റെ ഒരു ബ്ലോക്കിൽ പുലർച്ചെ 4:40 നായിരുന്നു തീപിടുത്തം ഉണ്ടായത്. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തി. പുലർച്ചെ അഞ്ച് മണിയോടെ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് കെട്ടിടത്തിനുള്ളിൽ താമസിക്കുന്നവർക്കായി തിരച്ചിൽ നടത്തി. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.