ഓട്ടവ : കനേഡിയൻ നികുതിദായകരേ, നിങ്ങളുടെ കലണ്ടറിൽ ജനുവരി മൂന്ന് അടയാളപ്പെടുത്തുക. കാനഡ റവന്യൂ ഏജൻസി (CRA) ഇന്ന് (2025 ജനുവരി 3) പുതുവർഷത്തെ ആദ്യ HST/GST പേയ്മെൻ്റ് വിതരണം ചെയ്യും. നികുതി രഹിത ത്രൈമാസ പേയ്മെന്റായ ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (ജിഎസ്ടി/എച്ച്എസ്ടി) കുറഞ്ഞ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്.
വർഷത്തിൽ നാല് തവണയാണ് പേയ്മെൻ്റുകൾ നൽകുന്നത്. മുൻവർഷത്തെ ആദായനികുതി റിട്ടേൺ അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുക. യോഗ്യരായ കനേഡിയൻ പൗരന്മാർക്കും അവരുടെ പങ്കാളിക്കും / പൊതു നിയമ പങ്കാളിക്കും 19 വയസ്സിന് താഴെയുള്ള കുട്ടികൾക്കും പേയ്മെൻ്റ് ലഭിക്കും. ജൂലൈ 2024 മുതൽ ജൂൺ 2025 വരെയുള്ള പേയ്മെൻ്റ് കാലയളവിൽ ലഭിക്കാവുന്ന പരമാവധി തുക അവിവാഹിതർക്ക് 519 ഡോളർ, വിവാഹിതരായ ദമ്പതികൾക്ക് 680 ഡോളർ, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 179 ഡോളർ എന്നിങ്ങനെയായിരിയ്ക്കും ലഭിക്കുക. ജനുവരി മൂന്നിന് പുറമെ ഏപ്രിൽ 4, ജൂലൈ 4, ഒക്ടോബർ 3 എന്നീ തീയതികളിലാണ് 2025-ൽ GST പേയ്മെൻ്റ് വിതരണം ചെയ്യുക.