ടൊറൻ്റോ : നഗരത്തിൽ ഇന്നലെ രാത്രി കുത്തേറ്റ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ചർച്ച്-കാൾട്ടൺ സ്ട്രീറ്റുകൾക്ക് സമീപമുള്ള അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലാണ് സംഭവം.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ യുവാവിനെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് വെച്ച് യുവതിയെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.