ഓട്ടവ: നഗരത്തിലെ വായുമലീനീകരണം കുറയ്ക്കുന്നതിന് പൊതു, സ്വകാര്യ വാഹനങ്ങളിൽ എഞ്ചിൻ കൂടുതൽ നേരം പ്രവർത്തിക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി ഓട്ടവ സിറ്റി.
നഗരത്തിൽ വായുമലീനീകരണം കുറയ്ക്കാനായി ഓട്ടവയിലെ വാഹനങ്ങളുടെ പരമാവധി ഐഡലിങ് സമയം കുറയ്ക്കുകയാണെന്ന് ഓട്ടവ സിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. ജനുവരി 1 മുതലാണ് ഐഡലിങ് സമയം പ്രാബല്യത്തിൽ വന്നത്.
ഐഡലിങ് സമയത്ത് ശ്വാസകോശത്തിന് ഹാനികരമായ രാസവസ്തുക്കളുടെ പുറന്തള്ളലിന് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ വായു ഗുണനിലവാര റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇത്തരം മലിനീകരണങ്ങൾ ഹ്രസ്വകാലവും ദീർഘകാലവുമായ ആരോഗ്യ പ്രശ്‌നങ്ങളായ പക്ഷാഘാതം, ഹൃദ്രോഗം, ശ്വാസകോശ അർബുദം, അക്യൂട്ട് റെസ്പിറേറ്ററി അണുബാധകളെ തുടർന്നുള്ള അകാല മരണങ്ങൾക്ക് ഉൾപ്പടെ കാരണമായേക്കാം.