ഓട്ടവ : പ്ലാസ്റ്റിക് കഷണങ്ങൾ അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് കാനഡയിൽ വിറ്റഴിച്ച പ്രസിഡൻ്റ്സ് ചോയ്സ് സാൾട്ട് തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി.

പ്രസിഡൻ്റ്സ് ചോയ്സ് മെഡിറ്ററേനിയൻ സീ സാൾട്ട്‌സ് (360 ഗ്രാം), യൂണിവേഴ്സൽ പ്രോഡക്ട് കോഡ് : 0 60383 97655 2, പ്രസിഡൻ്റ്സ് ചോയ്സ് ഹിമാലയൻ പിങ്ക് റോക്ക് സാൾട്ട്‌സ് (390 ഗ്രാം), യൂണിവേഴ്‌സൽ പ്രൊഡക്‌റ്റ് കോഡ്: 0 60383 18288 5 എന്നിവയാണ് തിരിച്ചു വിളിച്ച ഉൽപ്പന്നങ്ങൾ. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും അസുഖം വന്നതായോ പരുക്ക് പറ്റിയതായോ എന്നത് അടക്കമുള്ള കൂടുതൽ വിവരങ്ങൾ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി പങ്കുവെച്ചിട്ടില്ല. കൂടാതെ കണ്ടെത്തിയ പ്ലാസ്റ്റിക് കഷണങ്ങളുടെ വിവരവും നൽകിയിട്ടില്ല.