Wednesday, December 10, 2025

പൊട്ടിച്ചിരിയുമായി സുമതി വളവ് ;ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ കൂളിംഗ് ഗ്ലാസ്സും ധരിച്ച്പൊട്ടിച്ചിരിയോടെ സന്തോഷത്തിൻ്റെ മുഹൂർത്തങ്ങൾ പങ്കിടുന്ന കൗതുകകരമായ പോസ്റ്ററോടെ സുമതി വളവ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു .വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്, നെൻമാറ, ഗ്രാമങ്ങളിലും, പൊള്ളാച്ചിയിലുമായി നടന്നു വരുന്നു.വൻവിജയം നേടിയ മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും സുമതി വളവിൻ്റെ പ്രാധാന്യം വർധിക്കുന്നു. മാളികപ്പുറത്തിനു തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.നാട്ടിൽ ഏറെ ചർച്ചാ വിഷയമാകുകയും ഭയത്തിൻ്റെയും, ദുരൂഹതകളുടേയും പശ്ചാത്തലവുമുള്ള സുമതി വളവിൻ്റെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.മൂന്നുകാലഘട്ടങ്ങ ളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.

അർജുൻ അശോകൻ സൈജുക്കുറുപ്പ് ബാലു വർഗീസ് ഗോകുൽ സുരേഷ്. ശ്രാവൺ മുകേഷ്, നന്ദു കോട്ടയം രമേഷ് ശ്രീജിത്ത് രവി,, സാദിഖ്,ബോബി കുര്യൻ (പണി ഫെയിം) ഗോപികാ അനിൽ സ്മിനു സിജോ, ജസ്‌നജയദീഷ്, സിജോ റോസ്, അനിയപ്പൻ, ജയകൃഷ്ണൻ,ശിവദ .ജൂഹി ജയകുമാർ , സുമേഷ് ചന്ദ്രൻ, ഗീതി സംഗീത, സ ന്ധിപ്, മനോജ് കുമാർ, അശ്വതി അഭിലാഷ്, ജയ് റാവു എന്നിവരാണു താരനിരയിലെ പ്രമുഖർ.സംഗീതം – രഞ്ജിൻ രാജ്.ശങ്കർ പി.വി. ഛായാഗ്രഹണവുംഷഫീഖ് മുഹമ്മദ് അലി, എഡിറ്റിംഗും നിർവ്വഹിക്കുന്നു.. കലാസംവിധാനം – അജയ് മങ്ങാട്.മേക്കപ്പ് – ജിത്തു പയ്യന്നൂർ.കോസ്റ്റ്യും – ഡിസൈൻ സുജിത് മട്ടന്നൂർ.പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായണൻ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷാജി കൊല്ലംപ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് കൊടുങ്ങല്ലൂർ.പാലക്കാട്, കോതമംഗലം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.വാഴൂർ ജോസ്.ഫോട്ടോ- രാഹുൽ തങ്കച്ചൻ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!