വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ചില്ലിവാക്കിൽ വെള്ളിയാഴ്ച പുലർച്ചെ ട്രെയിൻ തട്ടി യുവതി മരിച്ചു. യേൽ റോഡ് മേൽപ്പാലത്തിനും മക്കിൻ്റോഷ് ഡ്രൈവിനും സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.
സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ യുവതിയെ കണ്ടെത്തി. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അപ്പർ ഫ്രേസർ വാലി ആർസിഎംപി അറിയിച്ചു. സംഭവത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. മരണത്തെക്കുറിച്ച് പൊലീസും ബിസി കൊറോണേഴ്സ് സർവീസും അന്വേഷണം തുടരുകയാണ്.