വൻകൂവർ : ഈ വാരാന്ത്യത്തിൽ ബ്രിട്ടിഷ് കൊളംബിയയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചക്കും കൊടും തണുപ്പിനും സാധ്യത. ഒരു വർഷത്തിനുശേഷം താപനില മെട്രോ വൻകൂവറിൽ -20 ഡിഗ്രി സെൽഷ്യസ് വരെയും പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിൽ മൈനസ് 50 ഡിഗ്രി സെൽഷ്യസ് വരെയും താഴുമെന്ന് എൻവയൺമെൻ്റ് കാനഡ പ്രവചിക്കുന്നു.

2024 ജനുവരിയിലെ റെക്കോർഡ് സൃഷ്ടിച്ച താഴ്ന്ന താപനില മാറ്റിനിർത്തിയാൽ തെക്കൻ തീരത്ത് ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ താഴ്ന്ന താപനിലയാവും ഈ വാരാന്ത്യത്തിൽ രേഖപ്പെടുത്തുകയെന്ന് എൻവയൺമെൻ്റ് കാനഡ കാലാവസ്ഥാ നിരീക്ഷക ലിസ എർവെൻ പറഞ്ഞു. തെക്കൻ തീരത്തും തെക്കുപടിഞ്ഞാറൻ ഇൻ്റീരിയറിലും താപനില സാധാരണയേക്കാൾ രണ്ട് മുതൽ അഞ്ച് ഡിഗ്രി വരെ കുറയു.
ഞായറാഴ്ചയോടെ രാത്രി താപനില മൈനസ് 19 ഡിഗ്രി സെൽഷ്യസിനൊപ്പം ബ്രിട്ടിഷ് കൊളംബിയ റോക്കീസിൽ സാധാരണയേക്കാൾ അഞ്ച് മുതൽ 10 ഡിഗ്രി വരെ താഴെ താപനില അനുഭവപ്പെടുമെന്നും ലിസ എർവെൻ പറഞ്ഞു.