Saturday, November 15, 2025

ടൊറന്റോയില്‍ വീണ്ടും പക്ഷിപ്പനി: മഞ്ഞുമൂങ്ങകള്‍ക്ക് അണുബാധ

ടൊറന്റോ : ടോമി തോംസണ്‍ പാര്‍ക്കില്‍ ചത്ത നിലയില്‍ കണ്ടെത്തിയ രണ്ട് മഞ്ഞുമൂങ്ങകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. മൂങ്ങകള്‍ക്ക് അതിവ്യാപനശേഷിയുള്ള ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ ബാധിച്ചതായി ടൊറന്റോ ആന്‍ഡ് റീജനല്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി അറിയിച്ചു. എന്നാല്‍ ഇത് എച്ച് 5 എന്‍ 1 ആണെന്ന് അവര്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വടക്കേ അമേരിക്കയില്‍ ഉടനീളം കാണപ്പെടുന്ന, ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ ആണെന്നും രോഗബാധിതരായ മൃഗങ്ങളില്‍ ഉയര്‍ന്ന മരണത്തിന് കാരണമാകുന്ന പകര്‍ച്ചവ്യാധിയായ വൈറസായതിനാല്‍ ഇത് ആശങ്കാജനകമാണ്, ടിആര്‍സിഎ വക്താവ് പറഞ്ഞു.

ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ സാധാരണയായി ആഫ്രിക്കയിലും ഏഷ്യയിലുടനീളമുള്ള വിവിധ രാജ്യങ്ങളിലെ പക്ഷികള്‍ക്കിടയില്‍ കാണപ്പെടുന്നു, എന്നാല്‍ അടുത്തിടെ കാനഡ ഉള്‍പ്പെടെയുള്ള ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു.

ഇതേ തുടര്‍ന്ന് ടോമി തോംസണ്‍ പാര്‍ക്കില്‍ മറ്റ് അസുഖമുള്ളതോ ചത്തതോ ആയ പക്ഷികളെ നിരീക്ഷിച്ചു വരികയാണെന്ന് TRCA പറയുന്നു. പക്ഷിപ്പനി സാധ്യതയുള്ളതിനാല്‍ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷിയെ ആരെങ്കിലും കാണുകയാണെങ്കില്‍ അവയുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നും TRCA നിര്‍ദ്ദേശിച്ചു . മാത്രമല്ല അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ കനേഡിയന്‍ വൈല്‍ഡ് ലൈഫ് ഹെല്‍ത്ത് കോഓപ്പറേറ്റീവിനെ വിവരമറിയിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!