Monday, November 10, 2025

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈൻ എയർ ന്യൂസിലാൻഡ്; റിപ്പോർട്ട്

വെല്ലിങ്ടണ്‍: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഐർലൈനായി എയർ ന്യൂസിലാൻഡ് തിരഞ്ഞെടുക്കപ്പെട്ടു. എയർലൈൻ റേറ്റ്ങ്സ് എന്ന വെബ്സൈറ്റിലാണ് ഏറ്റവും സുരക്ഷിതമായ വിമാന കമ്പനികളുടെ പട്ടിക പുറത്തുവിട്ടത്. ഓസ്‌ട്രേലിയയിലെ ക്വാണ്ടാസ് ആണ് പട്ടികയിൽ രണ്ടാമത് ഉള്ളത്. രണ്ടു കമ്പനികളും തമ്മിൽ 1.50 പോയിന്‍റ് വ്യത്യാസം മാത്രമാണുള്ളത്.

അപകടങ്ങൾ, ഗുരുതരമായ സംഭവങ്ങൾ, അവ കൈകാര്യം ചെയ്ത രീതി, പൈലറ്റിന്‍റെ പരിശീലനം തുടങ്ങിയവയുടെ അടിസ്ഥനത്തിലാണ് വിമാന കമ്പനികളെ വിലയിരുത്തുന്നത്. ലോകമെമ്പാടുമുള്ള 385 വിമാന കമ്പനികളെ വിലയിരുത്തിയാണ് 25 എയർലൈനുകളുടെ പട്ടിക തയ്യാറാക്കിയത്. ക്വാണ്ടാസിന് പിന്നാലെ കാത്തേ പസഫിക് ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. ഖത്തർ എയർവേസ്, എമിറേറ്റ്സ്, വിർജിൻ ഓസ്‌ട്രേലിയ, ഇത്തിഹാദ് എയർവേസ്, എഎൻഎ, അലാസ്ക എയർലൈൻസ്, ഇവിഎ എയർ തുടങ്ങിയ വിമാന കാമപണികളും പട്ടികയിൽ തൊട്ടു പിന്നാലെ ഉണ്ട്. എന്നാൽ, ഐബീരിയയും വിയറ്റ്നാം എയർലൈൻസും ഈ വർഷത്തെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു.

അതേസമയം, ചെലവ് കുറഞ്ഞ കാരിയർ റാങ്കിംഗിൽ, ഏറ്റവും സുരക്ഷിതമായ എയർലൈനായി ഹോങ്കോംഗ് എക്സ്പ്രസ് തെരഞ്ഞെടുക്കപ്പെട്ടു, ജെറ്റ്സ്റ്റാർ, റയാൻഎയർ, ഈസി ജെറ്റ്, ഫ്രോണ്ടിയർ എയർലൈൻസ്. എയർഏഷ്യ, വിസ് എയർ. വിയറ്റ്ജെറ്റ് എയർ, സൗത്ത് വെസ്റ്റ്യ എയർലൈൻസ്, വോളാരിസ് തുടങ്ങിയവയും ഈ വിഭാഗത്തിൽ പട്ടികയിലുണ്ട്.

ആകാശ മധ്യത്തിൽ ഡോർ തുറക്കപ്പെട്ട് ആഗോള തലത്തിൽ ചർച്ചയായ അലാസ്ക എയർലൈൻസ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത് ഇടം പിടിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!