കെംപ്‌റ്റ്‌വില്ലയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ഡാഷ്‌ക്യാം ദൃശ്യങ്ങൾ തേടി പൊലീസ്. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ എൺപ്പത്തിയൊന്നുക്കാരനായ ഒരാൾ മരിക്കുകയും മറ്റ് രണ്ട് ഡ്രൈവർമാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവത്തെത്തുടർന്ന് അന്വേഷണത്തിനായി കൗണ്ടി റോഡ് 43 പൊലീസ് അടച്ചെങ്കിലും പിന്നീട് വീണ്ടും തുറന്നു. അപകടത്തിന്റെ ഡാഷ്‌ക്യാം ദൃശ്യം കൈവശമുള്ളവർ 1-888-310-1122 എന്ന നമ്പറിൽ വിവരം അറിയിക്കേണ്ടതാണ്. E250068932 എന്ന നമ്പർ റഫർ ചെയ്യാനും അധികൃതർ ആവശ്യപ്പെടുന്നു.