വാഷിങ് ടണ്‍: അമേരിക്കയില്‍ ടിക് ടോക് പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡേണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഇളവ് കണക്കിലെടുത്താണ് കമ്പനിയുടെ പുതിയ തീരുമാനം.ട്രംപ് അധികാരത്തിലേറുമ്പോള്‍ ടിക് ടോക് ആപ്പിന് ഏര്‍പ്പെടുത്തിയ നിരോധനത്തിന് ഇളവ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം വന്നതിന് ശേഷമാണ് യുഎസിലെ 170 ദശലക്ഷം ഉപയോക്താക്കള്‍ക്ക് ടിക് ടോക്ക് സേവനങ്ങള്‍ പുനരാരംഭിക്കുന്നത്.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി നിരോധന നിയമം പ്രാബല്യത്തില്‍ വന്നതിനെത്തുടര്‍ന്നാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ശനിയാഴ്ച വൈകുന്നേരം മുതല്‍ അമേരിക്കയില്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. പുതിയ പ്രസിഡന്റ് അധികാരത്തിലേറുന്നതിന മുന്‍പ് ടിക് ടോക് നിരോധനം നടപ്പിലാക്കുമെന്ന് ജോബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ടിക് ടോക് നിരോധനത്തിന്റെ ചുമതല കൈമാറുകയാണെന്ന് ബൈഡന്‍ അറിയിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് നിരോധന നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കുമെന്നും കരാര്‍ ഉണ്ടാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്നും ട്രംപ് ഞായറാഴ്ച വാഗ്ദാനം ചെയ്തത്.
നിരേധന നിയമത്തില്‍ ഇളവ് ഏര്‍പ്പെടുത്തിയതോടെ സേവനം പുനഃസ്ഥാപിക്കുന്ന പ്രക്രിയയിലാണെന്ന് ടിക് ടോക്ക് പറഞ്ഞു. ആവശ്യമായ വ്യക്തതയും ഉറപ്പും നല്‍കിയതിന് വരാനിരിക്കുന്ന പ്രസിഡന്റിന് നന്ദി പറഞ്ഞ് കമ്പനി. ടിക് ടോക്കിനെ അമേരിക്കയില്‍ നിലനിര്‍ത്തുന്ന ഒരു ദീര്‍ഘകാല പരിഹാരത്തിനായി ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ടിക് ടോക് കമ്പനി വക്താക്കള്‍ വ്യക്തമാക്കി.