ടൊറന്റോ:അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതിന് ശേഷം താരിഫ് ഭീഷണിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ തിരിച്ചടിക്കുമെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. സത്യപ്രതിജ്ഞക്ക് മുന്നോടിയായി ട്രംപിനും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാന്‍സിനുമുള്ള അഭിനന്ദന സന്ദേശത്തിലാണ് ഡഗ് ഫോര്‍ഡിന്റെ മുന്നറിയിപ്പ്.

കാനഡയുടെ ആദ്യ പ്രതികാര നടപടികളുടെ ഭാഗമായി അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുന്നതിനെ പ്രവശ്യ പിന്‍തുണക്കുമെന്നും ഡഗ് ഫോര്‍ഡ് പറയുന്നു.അമേരിക്ക ആരംഭിച്ച വ്യാപാര, താരിഫ് യുദ്ധം ” ചൈനയ്ക്കും ചൈനീസ് പിന്തുണയുള്ള കമ്പനികള്‍ക്കും മാത്രമേ ഗുണം ചെയ്യുകയുള്ളൂ എന്നും ഡഗ് ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.യൂ എസ് താരിഫ് ഭീഷണി മൂലം ഒന്റാറിയോയില്‍ 500,000 ജോലികള്‍ ഇല്ലാതാകുമെന്നാണ്് ഡഗ് ഫോര്‍ഡിന്റെ കണക്കുകൂട്ടല്‍.
അതേസമയം കനേഡിയന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിയോട് പ്രതികരിക്കാന്‍ കാനഡ തയ്യാറാണെന്ന് കഴിഞ്ഞയാഴ്ച മാധ്യമങ്ങളോട് പ്രീമിയര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫെഡറല്‍ പ്രതികരണത്തിന് അനുകൂലമായി പ്രവിശ്യ പരിഗണിക്കുന്ന നടപടികള്‍ എന്തെന്ന് ഫോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. അവ എപ്പോള്‍, എങ്ങനെ നടപ്പാക്കുമെന്നുള്ളത് ഫെഡരല്‍ ഗവണ്‍മെന്റുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് ഒഴികെയുള്ള എല്ലാ പ്രീമിയര്‍മാരും അതിര്‍ത്തി ശക്തിപ്പെടുത്തുമെന്ന സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. യോഗത്തില്‍ തീരുമാനമെടുത്ത കാര്യങ്ങളില്‍ വിയോജിപ്പുണ്ടെങ്കിലും ഊര്‍ജ്ജകയറ്റുമതിക്ക് തീരുവ ചൂമത്തുന്നതിനെ പിന്‍തുണക്കില്ലെന്ന് ഡാനിയേല്‍ സ്മിത്ത് വ്യക്തമാക്കിയിരുന്നു.