മിസിസ്സാഗ: നഗരത്തിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന് അപകടത്തിന് മുമ്പ് വെടിയേറ്റതായി പീൽ പൊലീസ്. തിങ്കളാഴ്ച പുലർച്ചെ 1 മണിയോടെ ഡെറി റോഡ് ഈസ്റ്റിൻ്റെ തെക്ക് ഡിക്സി റോഡിൻ്റെ സമീപത്താണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥീരീകരിക്കുകയായിരുന്നു.

അതേസമയം, വാഹനാപകടത്തിന് തൊട്ടുമുമ്പ്, മിഡ്‌വേ ബൊളിവാർഡ് ആൻഡ് ഇൻവേഡർ ക്രസൻ്റിനും സമീപമുള്ള ഒരു വ്യാവസായിക മേഖലയിലായിരുന്നു മരിച്ച യുവാവെന്ന് പൊലീസ് പറഞ്ഞു. തർക്കത്തിനിടയിൽ വെടിയേൽക്കുകയും, തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവാവിന്റെ കാർ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പീൽ റീജിനൽ പൊലീസിൻ്റെ കൊലപാതക വിഭാഗം അന്വേഷണം ഏറ്റെടുത്തു. സംഭവത്തിൽ കൂടുതൽ വിവരങ്ങളൊന്നും ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.