ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്വിക്കിൻ്റെ അടുത്ത ലെഫ്റ്റനൻ്റ് ഗവർണറായി മാധ്യമപ്രവർത്തകയായ ലൂയിസ് ഇംബോൾട്ട് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നവംബറിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലൂയിസ് ഇംബോൾട്ടിനെ പ്രവിശ്യയുടെ 33-ാമത് ലഫ്റ്റനൻ്റ് ഗവർണറായി പ്രഖ്യാപിച്ചിരുന്നു.

അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ബ്രെൻഡ മർഫിക്ക് പകരമായാണ് അവർ ചുമതലയേൽക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ന്യൂബ്രൺസ്വിക് നിയമസഭയിൽ നടക്കുന്ന ചടങ്ങിൽ മർഫിയും പ്രീമിയർ സൂസൻ ഹോൾട്ടും പങ്കെടുക്കും.