അമേരിക്ക ഗാസയെ ഏറ്റെടുത്ത് പുനര്‍നിര്‍മ്മിക്കുമെന്നും പലസ്തീനികള്‍ ഗാസ വിട്ടുപോകണമെന്നും നിര്‍ദേശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഹമാസ്. പരാമര്‍ശങ്ങള്‍ പരിഹാസ്യവും അസംബന്ധവുമാണെന്ന് ഹമാസ് വക്താവ് സമി അബു സുഹ്രി പറഞ്ഞു. ഗാസ മുനമ്പ് പിടിച്ചടക്കുമെന്ന ട്രംപിന്റെ പ്രചാരം പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുമെന്നും ഹമാസ് പറഞ്ഞു.
ജനങ്ങളെ ഗാസയില്‍ നിന്നും പുറത്താക്കുകയല്ല, പകരം ജനങ്ങളള്‍ക്കെതിരായ അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ഹമാസ് വക്താവ് പറഞ്ഞു. ഗാസക്കാര്‍ അവരുടെ നാട്ടില്‍ വേരുന്നിയവരാണ്, അവരെ അവരുടെ മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാന്‍ ലക്ഷ്യമിട്ടുളള ഒരു പദ്ധതിയും സ്വീകരിക്കല്ലെന്നും അറിയിച്ചു.

യുദ്ധത്തില്‍ തകര്‍ന്ന ഗസ്സ മുനമ്പിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും, ഫലസ്തീനികളെ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിച്ച ശേഷം മുനമ്പിനെ സാമ്പത്തികമായി വികസിപ്പിക്കുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. ചൊവ്വാഴ്ച വാഷിംഗ്ടണില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് തന്റെ അപ്രതീക്ഷിത പദ്ധതി വെളിപ്പെടുത്തിയത്. പിന്നാലെ തന്നെ വലിയ പ്രതിഷേധം ട്രംപിനെതിരെ ഉയര്‍ന്നിരുന്നു.