വൻകൂവർ: സുരക്ഷാ ഭീഷണിയെത്തുടർന്ന് ക്രീക്ക്‌സൈഡ് കമ്മ്യൂണിറ്റി സെന്ററിനും സയൻസ് വേൾഡിനും ഇടയിലുള്ള ഫാൾസ് ക്രീക്ക് റോഡ് അടച്ചു. പരിശോധനകൾക്ക് ശേഷമാണ് ചൊവ്വാഴ്ച മുതൽ ഡെക്ക് പാത അടച്ചിട്ടത്. എക്‌സ്‌പോ ഡെക്കിന്റെ പിന്തുണയില്ലാത്ത നടപ്പാതകൾ കാൽനടയാത്രക്കാർക്ക് ഉപയോഗപ്പെടുത്തമെന്ന് അധികൃതർ പറഞ്ഞു.

കൂടാതെ സൈക്കിൾ യാത്രക്കാർക്ക് ഒൻ്റാരിയോ സ്ട്രീറ്റിലെ സൈക്കിൾ പാതകളും കെബെക്ക് സ്ട്രീറ്റിലെ കർബ്‌സൈഡ് പാതയും സ്വിച്ച്‌മെൻ സ്ട്രീറ്റിലെ കാൽനട പാതയും ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഒൻ്റാരിയോ സ്ട്രീറ്റിനും സ്വിച്ച്മെൻ സ്ട്രീറ്റിനും ഇടയിലുള്ള കാൽനട പാതയിൽ സൈക്കിൾ യാത്രക്കാർ വേഗം കുറയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സയൻസ് വേൾഡിന് തെക്കുള്ള ഡിങ്കി ഡോക്കിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. എന്നാൽ സയൻസ് വേൾഡിന് സമീപമുള്ള റോഡുകൾ യാത്രക്കാർക്ക് ഉപയോഗിക്കാവുന്നതാണ്.