ബ്രാംപ്ടൺ : നഗരത്തിലെ പെട്രോൾ പമ്പിൽ നടന്ന കാർ മോഷണവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കേസ്. ബ്രാംപ്ടൺ സ്വദേശി 24 വയസ്സുള്ള വരീന്ദർ സിങ്ങിനെതിരെയാണ് കേസ്. പ്രതി മുൻകാല കുറ്റകൃത്യങ്ങളുടെ പേരിൽ വീട്ടുതടങ്കലിൽ ആയിരുന്നുന്നെന്ന് പൊലീസ് പറഞ്ഞു. കാറിൽ പെട്രോൾ നിറയ്ക്കുകയായിരുന്ന സ്ത്രീയുടെ അടുത്തേക്ക് ആയുധധാരികളായ രണ്ട് പേർ വരികയും താക്കോൽ തട്ടിയെടുത്ത് വാഹനം മോഷ്ടിക്കുകയായിരുന്നു. ഫെബ്രുവരി 11-ന് നടന്ന സംഭവത്തിൽ സ്ത്രീക്ക് നിസാര പരുക്കേൽക്കുകയും ചെയ്തു.

ഫെബ്രുവരി 19-ന് വോണിലെ വെസ്റ്റൺ-റൂഥർഫോർഡ് റോഡിൽ മോഷ്ടിച്ച വാഹനം ഒരാൾ ഓടിച്ചുകൊണ്ടുപോകുന്നത് കണ്ടതിനെത്തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നു.