ടൊറന്റോ : തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായതായി ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട് അതോറിറ്റി. ഫെബ്രുവരി 17-ന് മിനസോടയിലെ മിനിയാപൊളിസ് സെന്റ് പോള്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടൊറന്റോയിലേക്ക് വരികയായിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 4819 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേ 26-ല്‍ ക്രാഷ് ലാന്റ് ചെയ്ത വിമാനം ശക്തമായ കാറ്റും മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് തല കീഴായി മറിയുകയായിരുന്നു.

യുഎസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ പിന്തുണയോടെ കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡാണ് അപകടത്തെക്കുറിച്ച് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. റണ്‍വേയുടെ സാഹചര്യങ്ങള്‍, ലാന്‍ഡിങ്ങിന് മുമ്പുള്ള പൈലറ്റിന്റെ പ്രവര്‍ത്തനങ്ങള്‍, ലാന്‍ഡിംഗ് ഗിയറിലെ പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ വിദഗ്ധര്‍ പരിശോധിക്കും. അപകടസമയത്ത് ഉണ്ടായിരുന്ന കനത്ത മഞ്ഞുവീഴ്ചയും മണിക്കൂറില്‍ 32 മൈല്‍ വേഗത്തില്‍ വീശിയ കാറ്റും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് വ്യോമയാന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.