വെടിനിർത്തൽ ധാരണയുടെ ഭാഗമായി വിട്ടയക്കേണ്ട 620 പലസ്തീൻ തടവുകാരെ മോചിപ്പിക്കാൻ ഇസ്രയേൽ തയ്യാറായില്ലെങ്കിൽ തുടർ ചർച്ചകൾക്കില്ലെന്ന് ഹമാസ്. ശനിയാഴ്ച ഹമാസ് വിട്ടയച്ച ആറ് ബന്ദികൾക്ക് പകരം മോചിപ്പിക്കേണ്ട 620 പലസ്തീൻകരുടെ മോചനം ഇസ്രയേൽ വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്നും ഹമാസ് പറഞ്ഞു.

അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആറുപേർക്ക് പരിക്കേറ്റു.വെസ്‌റ്റ് ബാങ്കിലും ആക്രമണം കൂടുതൽ രൂക്ഷമാക്കുകയാണ് ഇസ്രയേൽ. ജെനിൻ, തുൽക്കാരെം അഭയാർഥി ക്യാമ്പുകളിൽനിന്ന് അറസ്‌റ്റ് ചെയ്തവരുടെ എണ്ണം 365 ആയി. വെസ്‌റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കത്തിൽ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. പലസ്തീൻകാർക്കുനേരെ ജൂത കുടിയേറ്റക്കാരുടെ ആക്രമണവും വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.