മൺട്രിയോൾ : തിങ്കളാഴ്ച മൺട്രിയോളിൽ നിന്നും ജയിൽ ചാടിയ പ്രതി മണിക്കൂറുകൾക്ക് ശേഷം പൊലീസ് പിടിയിൽ. കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഫെഡറൽ തടവുകാരനെയാണ് ടൊറൻ്റോയിൽ നിന്നും അറസ്റ്റ് ചെയ്തത്. 85 വയസ്സുള്ള റിക്കാർഡോ വിൽച്ചസാണ് ജയിലിൽ നിന്നും രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ജയിലിൽ പ്രതികളുടെ എണ്ണം എടുക്കുന്നതിനിടെയാണ് റിക്കാർഡോ വിൽച്ചസിനെ കാണാതായതായി തിരിച്ചറിഞ്ഞത്.

മൺട്രിയോളിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ വടക്കുള്ള സുരക്ഷ കുറഞ്ഞ ആർക്കാംബോൾട്ട് ജയിലിലായിരുന്നു റിക്കാർഡോ വിൽച്ചസിനെ തടവിലാക്കിയിരുന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് ടൊറൻ്റോ പൊലീസ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
