ടോളിവുഡിന്റെ സ്വന്തം നാച്ചുറൽ സ്റ്റാർ നാനിയുടെ 32-ാമത് ചിത്രമാണ് ‘ഹിറ്റ് 3’. ക്രൈം ത്രില്ലർ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ഹിറ്റ് സീരിസിലെ മൂന്നാമത്തെ ചിത്രമാണ് ഹിറ്റ് 3. സനിമയുടെ ടീസര്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് സിനിമയുടെ അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്. ഇതിനകം 15 മില്യണിലധികം കാഴ്ചക്കാരെ നേടിയ ടീസർ ചുരുങ്ങിയ സമയം കൊണ്ട് യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ എത്തുകയും ചെയ്തു.

സർകാർ ലാത്തി എന്ന ടൈറ്റില്‍ നൽകിയിരിക്കുന്ന ടീസർ അര്‍ജുന്‍ സര്‍കാർ എന്ന നാനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകളിലേക്കുള്ള വാതായനമാണ്.ഒരു ആക്ഷന്‍ ഹീറോ പൊലീസുകാരൻ എന്നതിൽ നിന്നും കൂടുതല്‍ ആഴമുള്ള കഥാപാത്രമാണ് നാനി അവതരിപ്പിക്കുന്ന അർജുൻ സർകാർ എന്ന സൂചനയാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ഇപ്പൊള്‍ വന്ന ടീസറും നൽകുന്നത്.നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളെല്ലാമം സൂചന നൽകുന്നത്. സൈലേഷ് കൊളാനുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർഹിച്ചിരിക്കുന്നത്.