ടൊറൻ്റോ : ഒൻ്റാരിയോ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കി പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കൾ. പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി നേതാവ് ഡഗ് ഫോർഡ് ഇന്ന് രാവിലെ ഓട്ടവയിൽ വർത്തസമ്മേളനം നടത്തും. തുടർന്ന്, മനോട്ടിക്, സ്റ്റിറ്റ്‌സ്‌വിൽ, മിസ്സിസാഗ എന്നിവിടങ്ങളിലും പ്രചാരണത്തിന് എത്തും. അതേസമയം, തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ പാർട്ടിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോം ഡഗ് ഫോർഡ് ഇന്നലെ പുറത്തിറക്കി. 4,000 കോടി ഡോളറിന്റെ വാഗ്ദാനങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്.

അതേസമയം, എൻഡിപി ലീഡർ മാരിറ്റ് സ്റ്റൈൽസ് ലണ്ടൻ ഒൻ്റാരിയോയിൽ നിന്നുമായിരിക്കും പ്രചാരണം ആരംഭിക്കുക. തുടർന്ന്, കേംബ്രിഡ്ജിലേക്കും വാട്ടർലൂവിലേക്കും ടൊറൻ്റോയിലേക്കും എത്തും. എന്നാൽ, ലിബറൽ ലീഡർ ബോണി ക്രോംബി തന്റെ പ്രചാരണം ആരംഭിക്കുക ടൊറൻ്റോയിലായിരിക്കും. ഗ്രീൻ പാർട്ടി ലീഡർ മൈക്ക് ഷ്രെയ്നർ തുടർച്ചയായ രണ്ടാം ദിവസവും ഒൻ്റാരിയോയിലേ കോട്ടേജ് കൺട്രിയിൽ പ്രചാരണം നടത്തും. തുടർന്ന്, ഹണ്ട്സ്‌വില്ലിൽ ഒരു വാർത്താസമ്മേളനം നടത്തും.