ഓട്ടവ : ഹൈവേ 417-ൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഫെബ്രുവരി 25-ന് പുലർച്ചെ ആൻഡേഴ്‌സൺ റോഡിന് സമീപമുള്ള ഹൈവേ 417 ലാണ് സംഭവം.

റോഡിലെ ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ട കാറിൽ നിന്നും ഡ്രൈവർ പുറത്തിറങ്ങി ഹൈവേ മുറിച്ചുകടക്കവെ മറ്റൊരു വാഹനം ഇടിച്ചിടുകയായിരുന്നു. ഹൈവേയിൽ ഈസ്റ്റ് ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് ഇടിച്ചത്. അപകടത്തെത്തുടർന്ന് ഹൈവേ അടച്ചിരുന്നു. അപകടത്തിന്റെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ കൈവശം ഉള്ളവർ 1-888-310-1122 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.