മുംബൈ: മഹാരാഷ്ട്രയില്‍ നിരവധിപ്പേര്‍ക്ക് വ്യാപക മുടികൊഴിച്ചില്‍. റേഷന്‍ കടയില്‍ നിന്ന് വിതരണം ചെയ്ത ഗോതമ്പ് ഉപയോഗിച്ചതാണ് മുടികൊഴിച്ചിലിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലുള്ള ബൊര്‍ഗാവ്, കല്‍വാദ്, ഹിന്‍ഗ്‌ന എന്നീ ഗ്രാമങ്ങളിലെ 279 പേര്‍ക്കാണ് തലയിലെ മുടിമുഴുവന്‍ കൊഴിഞ്ഞത്.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച ഗോതമ്പില്‍ ഉയര്‍ന്ന തോതിലുള്ള സെലീനിയത്തിന്റെ സാന്നിധ്യമാണ് വലിയ രീതിയില്‍ മുടിപൊഴിച്ചിലിന് കാരണമായതെന്നാണ് പരിശോധനകള്‍ക്ക് ശേഷം വ്യക്തമായത്. നിരവധി സാംപിളുകള്‍ വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിച്ച് നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് കണ്ടെത്തല്‍.
റായ്ഗഡിലെ ബവാസ്‌കര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ എം.ഡിയും പദ്മശ്രീ ജേതാവുമായ ഡോ. ഹിമ്മത് റാവു ബവാസ്‌കറാണ് ഇത് സംബന്ധിച്ച വിവരം ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തലവേദന, പനി, തല ചൊറിച്ചില്‍, ഛര്‍ദ്ദില്‍, വയറിളക്കം അടക്കമുള്ള ലക്ഷണത്തോടെയാണ് മുടി കൊഴിച്ചില്‍ ആരംഭിച്ചത്. പ്രാദേശികമായ വളര്‍ത്തുന്ന ഗോതമ്പിനേക്കാള്‍ 600 തവണയോളം അധികമാണ് റേഷന്‍ കടയിലൂടെ വിതരണം ചെയ്ത ഗോതമ്പിലെ സെലീനിയത്തിന്റെ സാന്നിധ്യമെന്നാണ് കണ്ടെത്തല്‍. രക്തം, മൂത്രം, മുടി എന്നിവയുടെസാംപിള്‍ പരിശോധനയിലും സെലീനിയത്തിന്റെ ഉയര്‍ന്ന സാന്നിധ്യം സ്ഥിരീകരിക്കാനായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മാത്രമല്ല ബാധിക്കപ്പെട്ട ആളുകളില്‍ സിങ്കിന്റെ അളവ് വളരെ കുറവാണെന്നും പഠനത്തില്‍ വ്യക്തമായി.2024 ഡിസംബര്‍ മുതല്‍ 2025 ജനുവരി വരെ ബുല്‍ധാനയിലെ 18 ഗ്രാമങ്ങളില്‍ നിന്ന് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ 279 പേര്‍ക്കാണ് അസാധാരണമായ രീതിയില്‍ മുടി പൊഴിച്ചില്‍ അനുഭവപ്പെട്ടത്. തലമുടി വേരോടെ ഊര്‍ന്നുപോകുന്ന അവസ്ഥ. മുടി കൊഴിച്ചില്‍ ആരംഭിച്ചുകഴിഞ്ഞ് മൂന്നുനാലു ദിവസങ്ങള്‍ക്കുള്ളില്‍ തല കഷണ്ടിയാകുന്ന അവസ്ഥയായിരുന്നു പലരിലും നേരിട്ടത്. കഴിച്ച ഗോതമ്പാണ് വില്ലനെന്ന് തിരിച്ചറിഞ്ഞതോടെ ജനങ്ങളും പരിഭ്രാന്തിയിലാണ്.

ജീവജാലങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ ധാതുവാണ് സെലീനിയം. തൈറോയിഡിന്റെ പ്രവര്‍ത്തനം, രോഗ പ്രതിരോധ ശേഷി ഇവയെ നിയന്ത്രിക്കുന്നതിലും സെലീനിയത്തിന് പങ്കുണ്ട്. എന്നാല്‍ ഉയര്‍ന്ന അളവില്‍ സെലീനിയം ശരീരത്തിലെത്തിയാല്‍ പ്രത്യാഘാതങ്ങളുണ്ടാവുമെന്നും വിദഗ്ധര്‍ വിശദമാക്കുന്നു്. സെലീനിയത്തിന്റെ ഉയര്‍ന്ന അളവ് തലചുറ്റല്‍, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന അടക്കമുള്ളവയ്ക്ക് കാരണമാകുന്നതോടൊപ്പം. നഖം പൊട്ടാനും, മുടി കൊഴിയാനും, നഖങ്ങളില്‍ വെള്ള പാണ്ടുകള്‍ രൂപപ്പെടാനും കാരണമാകും.