കാല്‍ഗറി: നഗരത്തിലെ ബെല്‍റ്റ്‌ലൈനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കെട്ടിടത്തിലേക്ക് പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരുക്ക്. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ട് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഒരുവാഹനം ടോപ്പ് ഡോളര്‍ പോണ്‍ കെട്ടിടത്തില്‍ ഇടിച്ചുകയറുകയും മറ്റൊന്ന് ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തിന് കാരണക്കാരനെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസ്സം ഉണ്ടായിട്ടില്ലെന്ന് കാല്‍ഗറി പൊലീസ് അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 14 സ്ട്രീറ്റിന്റെയും 17 സൗത്ത് വെസ്റ്റ്അവന്യൂവിന്റെയും ജംഗ്ഷന്‍ ഏകദേശം മൂന്ന് മണിക്കൂറോളം അടച്ചിട്ടിരുന്നു.അപകടത്തില്‍പെട്ട കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ നിലവിലെ അവസ്ഥ വിലയിരുത്തുന്നുണ്ടെന്നും ജീവനക്കാര്‍ സ്ഥലത്ത് തുടരുമെന്നും പൊലീസ് പറയുന്നു.അപകട കാരണം വ്യക്തമായിട്ടില്ല. അേന്വഷണം തുടരുകയാണ്.
