Tuesday, February 17, 2026

സുല്‍ഫി സ്ട്രീറ്റ് അറ്റകുറ്റപണികളെ തുടർന്ന് ഭാഗികമായി അടച്ചു

മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ സുല്‍ഫി സ്ട്രീറ്റ് അറ്റകുറ്റപണികളെ തുടർന്ന് ഭാഗികമായി അടച്ചു. ഈ മാസം 23 ന് വൈകുന്നേരം വരെ ആയിരിക്കും റോഡ് അടച്ചിടുക. സുല്‍ഫി സ്ട്രീറ്റില്‍ നിന്നും അല്‍ ഖൂദ് ഭാഗത്തേക്കുള്ള റൗണ്ട എബൗട്ട് വരെയുള്ള റോഡായിരിക്കും അടച്ചിടുക.

എന്നാൽ, പ്രദേശത്ത് താത്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് വിഭാഗവുമായി സഹകരിച്ചാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ ഗതാഗത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!