കീവ്: റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രൈൻ അമേരിക്കയുമായി മാർച്ച് 24 ന് സമാധാന ചർച്ച നടത്തുമെന്ന് വ്ലാഡിമിർ സെലിൻസ്കി. സൗദി അറേബിയയിൽ വെച്ചായിരിക്കും ചർച്ച നടത്തുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ യൂറോപ്യൻ യൂണിയൻ യോഗത്തെ അഭിസംബോധന ചെയ്ത സെലെൻസ്കി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മുന്നോട്ടുവച്ച വെടിനിർത്തൽ ധാരണകളെ പൂർണമായും തള്ളിയിരുന്നു. യുക്രൈനിന് നാറ്റോ അംഗത്വം ലഭ്യമാക്കരുതെന്ന നിബന്ധന സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം,റഷ്യൻ പ്രതിനിധികളും അമേരിക്കയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അതേ ദിവസം റിയാദിൽ നടക്കും.