ഓട്ടവ: ഓർലിയൻസ് അപ്പാർട്ട്മെന്റിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. ശനിയാഴ്ച്ച പുലർച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ടൈറ്റാനിയം പ്രൈവറ്റിന്റെ 200-ാം നമ്പർ ബ്ലോക്കിൽ പുലർച്ചെ 4:16 ഓടെയാണ് തീപിടുത്തമുണ്ടായത്. സംഭവസ്ഥലത്ത് എത്തിയ അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ തീയണച്ചു. തുടർന്ന്, ആരും അപ്പാർട്ട്മെന്റിൽ ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി പരിശോധന നടത്തുകയും ചെയ്തു. പുലർച്ചെ 4:56 ഓടെ തീ നിയന്ത്രണവിധേയമാക്കി.
