ടൊറൻ്റോ : നഗരത്തിൽ ജിപിഎസ് ആംഗിൾ മോണിറ്റർ നീക്കം ചെയ്ത പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷം ഡിസംബറിലാണ് 20 വയസ്സുള്ള ഡൊമിനിക് പെട്രോവിച്ച് ജിപിഎസ് ആംഗിൾ മോണിറ്റർ നീക്കം ചെയ്തത്. 2022-ൽ കവർച്ച, തോക്കുകളുമായി ബന്ധപ്പെട്ട നിരവധി കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്ത ഡൊമിനിക്കിനെ ജിപിഎസ് ട്രാക്കർ ധരിക്കണമെന്ന വ്യവസ്ഥയിൽ പുറത്തുവിട്ടിരുന്നതായി പൊലീസ് പറഞ്ഞു. രണ്ട് വർഷത്തിന് ശേഷം പെട്രോവിച്ച് ഉപകരണം നീക്കം ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു. അതിനുശേഷം പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു.

ജിപിഎസ് ആംഗിൾ മോണിറ്റർ നീക്കം ചെയ്ത കുറ്റം കൂടാതെ മോചന ഉത്തരവ് പാലിക്കാത്തതിനും 5,000 ഡോളറിൽ താഴെയുള്ള നാശനഷ്ടങ്ങൾ വരുത്തിയതിനും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രതിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.