ഓട്ടവ : നഗരത്തിൽ ഇന്ന് രാവിലെ കുറഞ്ഞ താപനിലയും രാത്രിയോടെ 2 സെന്റീമീറ്റർ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നതായി എൻവയൺമെന്റ് കാനഡ. ഇന്ന് അർദ്ധരാത്രിയോടെയാവും മഞ്ഞുവീഴ്ച ആരംഭിക്കുക. എന്നാൽ, വാരാന്ത്യത്തിൽ ഓട്ടവയിൽ വസന്തകാലത്തിന് സമാനമായ താപനില അനുഭവപ്പെടും.
രാവിലെ 6 മണിക്ക് താപനില -8.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കാറ്റിനൊപ്പം താപനില -13 ഡിഗ്രി സെൽഷ്യസ് ആയതായും ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പരമാവധി താപനില 6 ഡിഗ്രി സെൽഷ്യസും ശനിയാഴ്ച 9 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഞായറാഴ്ച ഇത് 13 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.

തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും പ്രദേശത്ത് 15 സെന്റീമീറ്റർ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ഈ ആഴ്ച ഓട്ടവയിൽ ഇത് രണ്ടാമത്തെ മഞ്ഞുവീഴ്ചയായിരിക്കും. അതേസമയം, വെള്ളിയാഴ്ച കൊടുങ്കാറ്റോ മഴയോ ഉണ്ടാവാൻ 60 ശതമാനം സാധ്യതയുള്ളതായി എൻവയൺമെന്റ് കാനഡ പറയുന്നു. ഉയർന്ന താപനില 6 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.