Monday, November 10, 2025

തിരക്ക് കുറയും നിരക്കിനും ആശ്വാസം: കണ്ണൂർ, മുംബൈ സർവീസുകളുമായി ഇൻഡിഗോ

ഫുജൈറ : അവധിക്കാല യാത്രയിലെ തിരക്ക് കുറയ്ക്കാൻ മേയ് 15 മുതൽ ഫുജൈറയിൽനിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും ആശ്വാസ നിരക്കിൽ സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. ആദ്യ ആഴ്ചയിൽ കണ്ണൂരിലേക്ക് 400 ദിർഹവും മുംബൈയിലേക്ക് 335 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. 22 മുതൽ കണ്ണൂരിലേക്ക് 615 ദിർഹമായി ഉയരും.

പുതിയ സർവീസ് ആരംഭിക്കുന്നതോടെ യുഎഇയിൽനിന്ന് കേരളത്തിലേക്ക് ആഴ്ചയിൽ 1032 പേർക്കു കൂടി അധികം യാത്ര ചെയ്യാം. ഇതുൾപ്പെടെ ആഴ്ചയിൽ 10,394 പേർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാം.

ആകർഷക നിരക്കിനു പുറമെ ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽനിന്ന് ഫുജൈറയിലേക്ക് സൗജന്യ ബസ് സൗകര്യമുള്ളതായും എയർലൈൻസ് അറിയിച്ചു. ഇൻഡിഗോ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഉൽപന്നങ്ങളിൽ നിരക്കിളവും ലഭിക്കും.

ഇൻഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തേതും രാജ്യാന്തര തലത്തിൽ 41ാമത്തെയും സെക്ടറാണ് ഫുജൈറ. പുതിയ സർവീസ് ഫുജൈറയിലേക്കും കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാനും സഹായകമാകുമെന്നും ഇൻഡിഗോ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!