വിനിപെഗ് : വരുന്ന 6 ആഴ്ചയ്ക്കുള്ളിൽ നഗരം വൃത്തിയാക്കാനൊരുങ്ങി വിനിപെഗ്. 500 തൊഴിലാളികൾ ഇതിനായി പ്രവർത്തിക്കും. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി മുന്നൂറിലധികം ഉപകരണങ്ങൾ ഉപയോഗപ്പെടുത്തും. പ്രധാന റോഡുകൾ, പാലങ്ങൾ, നടപ്പാതകൾ, ഇടവഴികൾ,ബൊളിവാർഡുകൾ, പൊതു പാർക്കുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വൃത്തിയാക്കുക.

തൊഴിലാളികൾ സാധാരണയായി റെസിഡൻഷ്യൽ തെരുവുകളിലെ ബൊളിവാർഡുകൾ വൃത്തിയാക്കാറില്ല എന്നാൽ, ഈതവണ വൃത്തിഹീനമായ ബൊളിവാർഡുകൾ ശുചീകരിക്കാൻ തീരുമാനമായിട്ടുണ്ട്. ജൂൺ 1 ന് മുമ്പ് ഇത്തരം സ്ഥലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 3-1-1 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്. വിനിപെഗ് നിവാസികൾ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ശുചീകരണത്തിനായി ഷെഡ്യൂൾ ചെയ്തിരിക്കുമ്പോൾ തെരുവുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. കൂടാതെ നിയമലംഘനം നടത്തി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയോ 150 ഡോളർ പിഴ ഈടാക്കുകയും ചെയ്യും