വാഷിങ്‌ടൻ: കുടിയേറ്റക്കാർക്ക് നേരെ പുതിയ ഭീഷണിയുമായി അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഡിപാർട്‌മെന്റ്. രാജ്യത്ത് രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാർ 30 ദിവസത്തിനുള്ളിൽ രാജ്യംവിടണമെന്നാണ് അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഡിപാർട്‌മെന്റ് ഉത്തരവിട്ടത്. ‘അനധികൃത അന്യഗ്രഹജീവികൾക്കുള്ള സന്ദേശം’ എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിലൂടെയാണ് പുതിയ ഭീഷണി.

രാജ്യത്ത് മുപ്പത് ദിവസത്തിലധികം കഴിയുന്ന വിദേശികൾ സർക്കാർ സംവിധാനത്തിൽ രജിസ്‌റ്റർ ചെയ്യണമെന്നും നിർദ്ദേശമുണ്ട്. രജിസ്‌റ്റർ ചെയ്യാത്തവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്നും കനത്ത പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇവർക്ക് പിന്നീടൊരിക്കലും അമേരിക്കയിൽ പ്രവേശിക്കാനുമാകില്ല. സ്വയം നാടുകടത്തലാണ് ഏറ്റവും സുരക്ഷിതമായ വഴിയെന്ന് വ്യക്തമാക്കിയ ഡിപാർട്‌മെന്റ്, ഇങ്ങനെ ചെയ്യുന്നവർക്ക് സ്വന്തം സമ്പാദ്യം കൊണ്ടുപോകാമെന്നും പറഞ്ഞു.